കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നു; ടിക്കറ്റുകള്‍ കിട്ടാതായതോടെ കല്ലേറ്

Published : Oct 14, 2021, 02:40 PM ISTUpdated : Oct 14, 2021, 03:34 PM IST
കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നു; ടിക്കറ്റുകള്‍ കിട്ടാതായതോടെ കല്ലേറ്

Synopsis

ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി.

ബംഗ്ലൂരു: കർണാടകയിൽ (Karnataka) നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ (film) പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് (theatre ) മുന്നിൽ വലിയ തിരക്ക്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് (theatre queue) ദൃശ്യമായത്. കന്നട താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ ചിത്രങ്ങൾ ഇന്ന് റിലീസായിരുന്നു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി. 

read more 'അന്നും ഇന്നും, 15 കിലോ കുറഞ്ഞു എന്നതൊഴിച്ചാല്‍ വലിയ മാറ്റമൊന്നുമില്ല'; പുത്തന്‍ മേക്കോവറില്‍ ഖുശ്ബു

താരങ്ങളുടെ ഫാൻസാണ് അക്രമാസക്തരായതെന്നാണ് വിവരം. കല്ലേറിന്റേയും ഗേറ്റ് തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയേറ്ററുകളിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ആദ്യ ഡോസ് കൊവിഡ് വാക്സീൻ എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല. 

 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ