കാര്‍ത്തിയുടെ 'സര്‍ദാറി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു

Published : Nov 17, 2022, 09:57 AM IST
കാര്‍ത്തിയുടെ 'സര്‍ദാറി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു

Synopsis

കാര്‍ത്തി നായകനായ ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്.

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത് 'സര്‍ദാര്‍' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയ ചിത്രത്തിലെ 'സൊരക പൂവേ' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.. വൻ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് 'സര്‍ദാറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി അഭിനയിക്കുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ ചിത്രത്തില്‍ അഭിനയിച്ച കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

Read More: 'ദളപതി 67'ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക