Latest Videos

തിയറ്റര്‍ റിലീസ് ഒഴിവാക്കി വിക്കി കൗശലിന്റെ 'ഗോവിന്ദ നാം മേരാ'

By Web TeamFirst Published Nov 16, 2022, 11:27 PM IST
Highlights

വിക്കി കൗശല്‍ ചിത്രത്തിന് ഡയറക്ട് ഒടിടി റിലീസ്.

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഗോവിന്ദ നാം മേരാ'. ശശാങ്ക് ഖെയ്‍താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശശാങ്ക് ഖെയ്‍താനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. 'ഗോവിന്ദ നാം മേരാ'യെന്ന ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വിക്കി കൗശല്‍ ചിത്രം ജൂണ്‍ 10ന് തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രം ഡയറക്റ്റ് റിലീസായി എത്തും എന്നാണ് ഫുതിയ റിപ്പോര്‍ട്ട്.  ഒരു കോമഡി ചിത്രത്തിന്റെ ഴോണറിലുള്ളതാണ് 'ഗോവിന്ദ നാം മേരാ' എന്നാണ് വ്യക്തമാകുന്നത്. ഭൂമി പെഡ്‍നെകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

വളരെ രസകരമായ ചിത്രമായിരിക്കും 'ഗോവിന്ദ നാം മേരാ' എന്ന് വിക്കി കൗശല്‍ പറയുന്നു. 'ഗോവിന്ദ നാം മേരാ'യെന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ വിക്കി കൗശലിനെ വളരെ രസകരമായ മാനറിസങ്ങളോടെയാണ് കാണാനായിരുന്നത്. വിക്കി കൗശലിന്റെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടുമില്ല. എന്തായാലും ആരാധകരെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കുമെന്ന് തീര്‍ച്ച.

വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'സര്‍ദാര്‍ ഉദ്ധ'മാണ്. ഷൂജിത് സിര്‍കാറാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 'സര്‍ദാര്‍ ഉദ്ധ'മെന്ന ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൗശല്‍ അഭിനയിച്ചത്.  1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. 'സര്‍ദാര്‍ ഉദ്ധ'മെന്ന ചിത്രത്തിനായി വിക്കി കൗശല്‍ പതിമൂന്ന് കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

Read More: സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്ത ചേര്‍ത്തു, വിശ്വസിക്കാതെ ആരാധകര്‍

click me!