തമിഴകത്ത് പ്രതീക്ഷയേകി സര്‍ദാര്‍ 2, ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

Published : Jun 08, 2025, 04:41 PM IST
Sardar 2

Synopsis

സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്.

സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള തമിഴ് താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഒരു ചിത്രമാണ് സര്‍ദാര്‍ 2. സര്‍ദാര്‍ 2ന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് പുതിയ അപ്‍ഡേറ്റ്.

സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നേരത്തെ നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ 2. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആണ് കാര്‍ത്തി. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ,  ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും നിര്‍ണായക കഥാപാത്രമായി എത്തിയിരുന്നു. കേരള പിആർഒ പി ശിവപ്രസാദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് കേട്ടിട്ടുണ്ട്, സൈഡിൽ അച്ചാർ ആയിട്ട് ഞാനുമിരുന്നോട്ടെ": ആസിഫ് അലി
ആരൊക്കെയാണ് നിരന്ന് നില്‍ക്കുന്നത്! ചര്‍ച്ചയായി 'പെരുവണ്ണാപുരത്തെ വിശേഷങ്ങളി'ലെ ആ ഫ്രെയിം