വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാൻ കാര്‍ത്തി, 'സര്‍ദാര്‍' അഡ്വാൻസ് ബുക്കിംഗ് തുടങ്ങി

Published : Oct 17, 2022, 07:17 PM ISTUpdated : Oct 22, 2022, 11:51 AM IST
വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാൻ കാര്‍ത്തി, 'സര്‍ദാര്‍' അഡ്വാൻസ് ബുക്കിംഗ് തുടങ്ങി

Synopsis

കാര്‍ത്തി നായകനാകുന്ന ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങി.  

തമിഴകത്ത് വിജയത്തിളക്കത്തിലാണ് കാര്‍ത്തി. 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം 'സര്‍ദാര്‍' ആണ് കാര്‍ത്തിയുടേതായി പുറത്തിറങ്ങാനുള്ളത്. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്.

റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായ 'സര്‍ദാറി'ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.  പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

Read More: 'ദസറ'യിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക