കാര്‍ത്തി ആരാധകര്‍ക്ക് ഇരട്ടി മധുരം, 'പൊന്നിയിൻ സെല്‍വനൊ'പ്പം 'സര്‍ദാര്‍' ടീസറും

Published : Sep 29, 2022, 03:30 PM ISTUpdated : Sep 29, 2022, 09:43 PM IST
കാര്‍ത്തി ആരാധകര്‍ക്ക് ഇരട്ടി മധുരം, 'പൊന്നിയിൻ സെല്‍വനൊ'പ്പം 'സര്‍ദാര്‍' ടീസറും

Synopsis

കാര്‍ത്തി നായകനാകുന്ന 'സര്‍ദാറി'ന്റെ ടീസര്‍ 'പൊന്നിയിൻ സെല്‍വനൊ'പ്പം പ്രദര്‍ശിപ്പിക്കും.

കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.  കാര്‍ത്തി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന 'സര്‍ദാര്‍' എന്ന ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വാര്‍ത്ത പുറത്തുവന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

തമിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' നാളെ റിലീസ് ചെയ്യാനിരിക്കവെയാണ് 'സര്‍ദാറി'നെ കുറിച്ചുള്ള വാര്‍ത്തകളും കാര്‍ത്തി ആരാധകരെ സന്തോഷിപ്പിക്കുന്നത്. വിക്രം, ജയം രവി തുടങ്ങിയവര്‍ക്കും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് കാര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'വന്തിയതേവൻ' എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'പൊന്നിയിൻ സെല്‍വൻ' നാളെ റിലീസ് ചെയ്യുമ്പോള്‍ ഒപ്പം തിയറ്ററില്‍ 'സര്‍ദാറി'ന്റെ ടീസറും പ്രദര്‍ശിപ്പിക്കും. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റാഷി ഖന്ന നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് എന്നിവരും അഭിനയിക്കുന്നു.

എസ് ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മിക്കുന്നത്. 'പ്രിൻസ്' പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം.  ജോര്‍ജ് സി വില്യംസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റെഡ് ജിയാന്റ് മൂവീസ് വിതരണം നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 24ന് ആണ് റിലീസ് ചെയ്യുക.

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം'വിരുമൻ' ആണ്'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ചിത്രത്തിന്  തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 'വിരുമൻ' സെപ്‍തംബര്‍ 11ന് സ്‍ട്രീം തുടങ്ങിയിരുന്നു.

Read More: 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍