മറ്റുള്ളവരെ പേടിപെടുത്താൻ ഇഷ്ടമാണോ? എങ്കിൽ നിത്യ ദാസിനൊപ്പം പങ്കുചേരാം, ചെയ്യേണ്ടത്

By Web TeamFirst Published Sep 29, 2022, 2:18 PM IST
Highlights

‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ലയാളികളുടെ പ്രിയ താരം നിത്യ ദാസ് ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പള്ളിമണി. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ കുമ്പഴയാണ്. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസറുമായി ബന്ധപ്പെട്ടൊരു മത്സരം നടത്തുകയാണ് പള്ളിമണിയുടെ അണിയറ പ്രവർത്തകർ. 

പള്ളിമണി ടീസറിലെ ബി ജി എം ഉപയോഗിച്ച്  ഹൊറർ മൂഡിൽ ക്രീയേറ്റീവ് ആയി ഒരു  റീൽ തയ്യാറാക്കുക എന്നതാണ് ടാസ്ക്. തിരഞെടുക്കുന്ന ഏറ്റവും മികച്ച റീലിന് ഒക്ടോബറിൽ നടക്കുന്ന പള്ളിമണി  ഓഡിയോ ലോഞ്ച് ഇവന്റ്ൽ വെച്ച്  സ്‌പെഷ്യൽ ​ഗിഫ്റ്റ് സമ്മാനിക്കുമെന്ന് നിത്യ ദാസ് അറിയിച്ചു. ചെയ്യേണ്ട കാര്യങ്ങൾ ചുവടെ, 

Step 1 ബിജിഎം ഉപയോഗിച്ച്  ഹൊറർ ആമ്പിയൻസിൽ ഒരു റീൽ പോസ്റ്റ് ചെയ്യുക 
Step 2 : #pallimanimovie #pallimanireelcontest എന്നീ ഹാഷ് ടാഗ്  ഉപയോഗിക്കുക
Step3 : @pallimani_movie എന്ന പേജ് ടാ​ഗ് ചെയ്യുക

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

ശ്വേത മേനോനും കൈലാഷും  ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും നിത്യയെ തേടിയെത്തിയിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് നിത്യ അഭിനയിച്ച അവസാന ചിത്രം. 

ഞാൻ ഇടതുപക്ഷക്കാരൻ, ഇക്കാലത്ത് ഇതൊന്നും തുറന്ന് പറയാനാകാത്ത അവസ്ഥ: സെയ്ഫ് അലി ഖാൻ

click me!