
'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ രണ്ട് ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയത്തിന്റെ തിളക്കത്തിലാണ് കാര്‍ത്തി. ഇനി സര്‍ദാറാ'ണ് കാര്‍ത്തി നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 21ന് ആണ് റിലീസ് ചെയ്യുക. കാര്‍ത്തി ആരാധകരെ സംബന്ധിച്ച് ആവേശകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് കാര്‍ത്തിയെ ക്ഷണിച്ചുവെന്നാണ് പുതിയ വാര്‍ത്ത. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ കഥയില്‍ കാര്‍ത്തി തൃപ്‍തി പ്രകടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി വൈകാതെ പ്രഖ്യാപിക്കുമെന്നും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആക്ഷൻ- അഡ്വഞ്ചര്‍ സിനിമയാണ് മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്നത്.
ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായ 'സര്‍ദാറി'ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
Read More: പുത്തൻ ലുക്കിൽ ബിഗ് ബോസ് താരം ബ്ലെസ്‍ലി, ചിത്രങ്ങൾ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ