ബിഗ് ബോസ് റണ്ണറപ്പ് ബ്ലെസ്‍ലി പങ്കുവെച്ച ചിത്രങ്ങള്‍. 

ബിഗ് ബോസ് സീസണ്‍ നാലിലെ വേറിട്ട ഒരു മത്സരാര്‍ഥിയായിരുന്നു ബ്ലെസ്‍ലി. ഗായകനും സംഗീത സംവിധായകനും എന്ന നിലയിലായിരുന്നു ബ്ലെസ്‍ലിക്ക് ബിഗ് ബോസില്‍ അവസരം ലഭിച്ചത്. ഒടുവില്‍, സെലിബ്രിറ്റി സ്റ്റാറ്റസുള്ള മത്സരാര്‍ഥികളെ മറികടന്ന് മികവുറ്റ മത്സരം കാഴ്‍ചവെച്ച് പ്രേക്ഷകപ്രീതി നേടിയ ബ്ലെസ്‍ലി ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ഫസ്റ്റ് റണ്ണറപ്പായി. ബിഗ് ബോസ് കഴിഞ്ഞതിനു ശേഷം ശേഷം ബ്ലെസ്‍ലി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്.

പുതിയ പ്രൊജക്റ്റുകളും തന്റെ മനസിലുണ്ടെന്ന് ബ്ലെസ്‍ലി പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ബ്ലെസ്‍ലി സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികളുമായുള്ള സൗഹൃദ വിശേഷങ്ങള്‍ ബ്ലെസ്‍ലി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. കുട്ടി അഖില്‍, ധന്യ എന്നിവര്‍ക്കൊപ്പമൊക്കെയുള്ള ഫോട്ടോ ബ്ലെസ്‍ലി പങ്കുവെച്ചത് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

View post on Instagram

പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിച്ചാണ് ഇത്തവണ ബ്ലെസ്‍ലിയുടെ വരവ്. സ്റ്റൈലൻ ലുക്കിലാണ് ബ്ലസ്‍ലിയുടെ പുതിയ ചിത്രങ്ങൾ. ഒക്ടോബർ 24ന് തന്റെ ജന്മദിനമാണെന്നും, എന്നാൽ 24 മുതൽ 31വരെ ഏഷ്യാനെറ്റിൽ ഷൂട്ട്‌ ഉള്ളത് കൊണ്ട് ജന്മദിനാഘോഷം 23ലേക്ക് മാറ്റിയ വിവരം വിഷമസമേതം അറിയിക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ബ്ലെസ്‍ലി കുറിച്ചത്. ഏഷ്യാനെറ്റിറ്റിലെ ഏത് പ്രോഗ്രാമിന്റെ ഷൂട്ടാണ് എന്ന് ബ്ലസ്‍ലി വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴേ പിറന്നാൾ ആശംസ അറിയിക്കുന്നവർക്ക് ഇപ്പോഴേ നന്ദി എന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബ്ലെസ്‍ലി എഴുതിയിട്ടുണ്ട്. പിറന്നാൾ ആശംസിക്കാതെ ബ്ലെസ്‍ലിയുടെ ലുക്കിനെ പ്രശംസിക്കുകയാണ് പലരും. ചില ആരാധകർ മറക്കാതെ ബ്ലെസ്‍ലിക്ക് പിറന്നാൾ ആശംസകൾ നേരുന്നുമുണ്ട്. എന്തായാലും ബ്ലസ്‍ലിയുടെ ജന്മദിന ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിയെന്ന് സാരം.

Read More: 'ദസറ'യിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്