അരവിന്ദ് സ്വാമിക്കൊപ്പം ഇന്ദ്രജിത്ത്; കാര്‍ത്തിക് നരേന്റെ 'നരകാസുരന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jul 18, 2021, 08:22 PM IST
അരവിന്ദ് സ്വാമിക്കൊപ്പം ഇന്ദ്രജിത്ത്; കാര്‍ത്തിക് നരേന്റെ 'നരകാസുരന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Synopsis

ചിത്രം സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്. 

മിഴ് സിനിമയിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാര്‍ത്തിക് നരേന്റെ 'നരകാസുരന്‍'. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ട്രെയിലറിന് ലഭിച്ച പിന്തുണ തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. 

ചിത്രം സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സുന്ദീപ് കിഷന്‍, ആത്‍മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍. ലക്ഷ്മൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ ഒരുക്കിയ ചിത്രമായിരുന്നു നരകാസുരന്‍.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ