ചന്ദു ചാമ്പ്യനുമായി കാര്‍ത്തികേയൻ, ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

Published : Jan 27, 2024, 05:06 PM ISTUpdated : Feb 04, 2024, 02:31 PM IST
ചന്ദു ചാമ്പ്യനുമായി കാര്‍ത്തികേയൻ, ചിത്രത്തിന്റെ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

Synopsis

ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ ചര്‍ച്ചയാകുകയാണ്.  

കാര്‍ത്തിക് ആര്യൻ യുവ നടൻമാരില്‍ ബോളിവുഡില്‍ മുൻനിരയിലാണ്. ചന്ദു ചാമ്പ്യനാണ് കാര്‍ത്തിക് ആര്യൻ ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. കാര്‍ത്തിക് ആര്യന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ചന്ദു ചാമ്പ്യൻ. ചന്ദു ചാമ്പ്യന്റേതായി പുറത്തുവിട്ട പോസ്റ്റര്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സംവിധാനം നിര്‍വഹിക്കുന്നത് കബിര്‍ ഖാനാണ്. കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെയാണ് ചന്ദു ചാമ്പ്യൻ എന്ന സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടത്. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക് ആര്യൻ എഴുതിയതും ആകര്‍ഷണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചയായി മാറുകയും ചെയ്‍തു.

ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യൻ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും. സംവിധാനം നിര്‍വഹിച്ചത് സമീര്‍ വിദ്വാനസാണ്. കാര്‍ത്തിക് ആര്യൻ നായകനായി എത്തിയ ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായികയുടെ വേഷത്തില്‍ ഉണ്ടായിരുന്നത്. ഗിരിജ റാവുവിനും സുപ്രിയ പതക്കിനുമൊപ്പം ചിത്രത്തില്‍ സിദ്ധാര്‍ഥ്, അര്‍ജുൻ അനേജ, ഭൗമിക്, പലാഷ് തിവാരി, അനുപമ പട്ടേല്‍, രാജ്‍പാല്‍ യാദവ്, സിദ്ധാര്‍ഥ് രണ്‍ദേരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Read More: വെറുതെയങ്ങ് പോകാൻ ശിവകാര്‍ത്തികേയനില്ല, മൂന്നാമാഴ്‍ചയിലും തമിഴകത്ത് അയലാന് വൻ സ്വീകാര്യത, സര്‍പ്രൈസ് കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ