
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ കാർത്തിക്ക് പ്രസാദിന്റേത്. പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച മൗനരാഗം പരമ്പരയിലെ ബൈജുവെന്ന കഥാപാത്രമാണ് കാർത്തിക്കിനെ പ്രശസ്തനാക്കിയത്. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. ഏറെ തന്മയത്വത്തോടെയാണ് ഈ കഥാപാത്രത്തെ കാര്‍ത്തിക് അവതരിപ്പിച്ചിരുന്നത്.
ഇപ്പോഴിതാ അപകടത്തെക്കുറിച്ചും മരണത്തെ മുന്നിൽ കണ്ട് ജീവിച്ചതിനെക്കുറിച്ചും പറയുകയാണ് കാര്‍ത്തിക് പ്രസാദ്. സീരിയൽ ടുഡെ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യങ്ങള്‍ പറയുന്നത്. പത്തോളം ശസ്ത്രക്രിയകള്‍ കാലില്‍ മാത്രം ചെയ്തുവെന്ന് കാർത്തിക്ക് പറയുന്നു. "ആറ് മാസമായി അഭിനയത്തിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയാണ്. മൗനരാഗം ഷൂട്ട് കഴിഞ്ഞ് റൂമിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്നു. അപ്പോഴാണ് പിറകിൽ നിന്നും വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചത്. ദേഹം മുഴുവൻ പൊള്ളലേറ്റ പ്രതീതിയായിരുന്നു അപകടം നടന്നശേഷം എനിക്ക്. അപകട സ്ഥലത്ത് വച്ച് തന്നെ പലരും ഞാൻ ആർട്ടിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അവർ അത് പറയുന്നതെല്ലാം എനിക്ക് കേൾക്കാമായിരുന്നു."
"വണ്ടിയിൽ കയറ്റുന്നത് വരെയുള്ള കാര്യങ്ങൾ ഓർമയുണ്ട്. പിന്നെ ഒന്നും ഓർമയില്ല. ആശുപത്രിയിൽ എത്തിയശേഷം ഡോക്ടർ പറഞ്ഞാണ് അപകടം സംഭവിച്ചുവെന്നും പരിക്കുണ്ടെന്നും ഞാൻ മനസിലാക്കിയത്. കാലിലെ ഞരമ്പുകളെല്ലാം പോയിരുന്നു. സ്കാനിങിനുശേഷം കാൽ മുറിച്ച് കളയണമെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. എന്നാല്‍ അവസാനം ഓപ്പറേഷന്‍ മതിയാവുമെന്ന് തീരുമാനമായി."
"അങ്ങനെ ഓപ്പറേഷൻ നടന്നു. അത് വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതുവരെ പത്തോളം സർജറികൾ കാലിന് മാത്രം ചെയ്തു. ഒരു സർവൈവൽ സ്റ്റേജിലാണ് ഇപ്പോൾ. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് അഭിനയം വീണ്ടും തുടങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു ഞാൻ. രണ്ട് മാസം കഴിയുമ്പോൾ സീരിയലിൽ തിരിച്ച് ജോയിൻ ചെയ്യാനാകും. സീരിയൽ പ്രേക്ഷകർ എന്നെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനും പ്രാർത്ഥിക്കാറുണ്ടെന്ന് പറയാനുമൊക്കെ വരാറുണ്ട്". അവരുടെ വീട്ടിൽ ഒരാൾക്ക് അപകടം പറ്റിയതുപോലെയാണ് എന്നും നടൻ പറയുന്നു.
ALSO READ : വൈക്കം വിജയലക്ഷ്മിയുടെ ആലാപനം; 'ഭരതനാട്യ'ത്തിലെ ഗാനമെത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ