3Years Of Petta : രജനികാന്തും വിജയ് സേതുപതിയും നേർക്കുനേർ; 'പേട്ട'ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 10, 2022, 09:19 PM IST
3Years Of Petta : രജനികാന്തും വിജയ് സേതുപതിയും നേർക്കുനേർ; 'പേട്ട'ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

Synopsis

വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയാണ് പേട്ട.

രാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച രജനികാന്ത്(Rajinikanth) ചിത്രമാണ് പേട്ട(Petta). 2019 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു കൈവരിച്ചത്. രജനികാന്ത് എന്ന താരത്തെ അദ്ദേഹത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ തിരിച്ചു കൊണ്ടുവരാൻ കാര്‍ത്തിക് സുബ്ബരാജിന് ഈ ചിത്രത്തിലൂടെ സാധിച്ചിരുന്നു. ആക്ഷന് പ്രാധാന്യമുള്ള റിവഞ്ച് ഡ്രാമ ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്. ഈ അവസരത്തിൽ സിനിമയിലെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് കാർത്തിക് സുബ്ബരാജ്. 

രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം മറ്റ് ചില കഥാപാത്രങ്ങളും ഈ രംഗത്തിലെത്തുന്നുണ്ട്. രജനികാന്തിന്റെ കഥാപാത്രം വിജയ് സേതുപതിയുടെ കഥാപാത്രമായ ജിത്തുവിനെ കാണുന്നതാണ് ഈ സീനില്‍ കാണിക്കുന്നത്.
നേരത്തെ കാര്‍ത്തിക് സുബ്ബരാജ് സിനിമയുടെ പുറത്ത് വിടാത്ത പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. പോസറ്റര്‍ റിലീസ് ചെയതുകൊണ്ട് രജിനികാന്തിന്, കാര്‍ത്തിക് സുബ്ബരാജ് നന്ദി പറഞ്ഞു. 

വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയാണ് പേട്ട. സ്റ്റൈൽ മന്നൻ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തിലുള്ള ലുക്കിലാണ് താരം പേട്ടയിൽ പ്രത്യക്ഷപ്പെട്ടത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ