ധനുഷിനെ നായകനാക്കി ഗ്യാങ്സ്റ്റര്‍ ത്രില്ലറുമായി കാര്‍ത്തിക് സുബ്ബരാജ്; നായിക ഐശ്വര്യ ലക്ഷ്മി

By Web TeamFirst Published Jul 19, 2019, 5:11 PM IST
Highlights

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ പൂര്‍ണമായും യുകെയില്‍ ആണ്. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ധനുഷ് ആദ്യമായാണ് ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
 

രജനീകാന്ത് നായകനായി ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം നേടിയ 'പേട്ട'യ്ക്ക് ശേഷം പുതിയ അനൗണ്‍സ്‌മെന്റുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ ഴോണ്‍റെയില്‍ പെടുന്ന ചിത്രത്തില്‍ നായികയാവുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് നിര്‍മ്മാണം.

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ പൂര്‍ണമായും യുകെയില്‍ ആണ്. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ധനുഷ് ആദ്യമായാണ് ഒരു കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Yes.... It's official & Happening...

Really excited and thrilled to make this very close to heart Script of mine into a Film and show it to you all..Need all your support as always 🙏

Elated to work with & whole team. pic.twitter.com/icSGN0cZmq

— karthik subbaraj (@karthiksubbaraj)

സന്തോഷ് നാരായണന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സ്റ്റണ്ട്‌സ് അന്‍പറിവ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും മെര്‍കുറിയും പേട്ടയുമൊക്കെ സംവിധാനം ചെയ്ത കാര്‍ത്തിക്കിന്റെ പുതിയ അനൗണ്‍സ്‌മെന്റ് ഏറെ കൗതുകത്തോടെയാണ് കോളിവുഡ് സ്വീകരിച്ചിരിക്കുന്നത്.

 

click me!