
നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കാർത്തികേയ'യുടെ(Karthikeya 2) രണ്ടാം ഭാഗത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രഖ്യാപന സമയം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് കാർത്തികേയ-2. മലയാളി താരം അനുപമ പരമേശ്വരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിഖിൽ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല നിർമ്മാതാക്കൾ: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ് പിആർഒ: ആതിര ദിൽജിത്.
പരിപാടിയിൽ കൊടും ചൂട്, എസിയില്ല, വൻ ആൾക്കൂട്ടം, കെ കെയുടെ മരണത്തിൽ വിവാദം
മുംബൈ: ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മൃതദേഹം മുംബൈയില്‍ സംസ്കരിക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. രാത്രി എട്ടേകാലോടെ മുംബൈയിലെത്തിക്കും. ഒമ്പതേകാലിന് മുംബൈ വെർസോവയിലെ വസതിയിലെത്തിച്ച ശേഷം പൊതുദർശനമുണ്ടാകും. നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം സംസ്കാരം മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് നടക്കുക.
കെ കെയുടെ ഭാര്യ ജ്യോതികൃഷ്ണയും രണ്ട് മക്കളായ നകുലും താമരയും കൊൽക്കത്തയിലെത്തി. ദില്ലിയിലായിരുന്നു മക്കളും ഭാര്യയുമുണ്ടായിരുന്നത്. രബീന്ദ്ര സദനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ പങ്കെടുത്തു. കെ കെയുടെ മൃതദേഹത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആദരാഞ്ജലികൾ അർപ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് കെ കെയുടെ മൃതദേഹത്തിന് സമീപത്തേക്ക് നടക്കുന്ന ഭാര്യ ജ്യോതികൃഷ്ണയുടെ ദൃശ്യങ്ങൾ കാണികളിലും തീരാവേദനയായി. രാജ്യം കണ്ട ഏക്കാലത്തെയും മികച്ച ഗായകന് ഔദ്യോഗിക ബഹുമതികളോടെയാണ് കൊല്‍ക്കത്ത വിട നല്‍കിയത്.
മരണത്തിൽ കേസെടുത്ത് കൊൽക്കത്ത പൊലീസ്
കൊൽക്കത്തയിലെ നസ്‍രുൾ മഞ്ച ഓഡിറ്റോറിയത്തിൽ രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു.
കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പോലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാറിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ് കേസെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ജോയിന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കെകെ താമസിച്ച സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രണ്ടുപേരെ ചോദ്യം ചെയ്തു.