'ഞാന്‍ സമ്പാദിച്ചതിന് പിന്നിൽ ഇന്ത്യയിലെ ജനങ്ങള്‍': ഒരു കോടി രൂപ സംഭാവന നൽകുമെന്ന് കാര്‍ത്തിക് ആര്യന്‍

Web Desk   | Asianet News
Published : Mar 30, 2020, 05:59 PM IST
'ഞാന്‍ സമ്പാദിച്ചതിന് പിന്നിൽ ഇന്ത്യയിലെ ജനങ്ങള്‍': ഒരു കോടി രൂപ സംഭാവന നൽകുമെന്ന് കാര്‍ത്തിക് ആര്യന്‍

Synopsis

അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, അനുഷ്‌ക്ക ശര്‍മ്മ, ആയുഷ്മാന്‍ ഖുറാന, ഡിസൈനര്‍ സഭ്യസാചി മുഖര്‍ജി എന്നിവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 

മംബൈ: കൊവിഡ് പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് ബോളിവുഡ് നടൻ കാര്‍ത്തിക് ആര്യന്‍. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് കാത്തിക് ഇക്കാര്യം അറിയിച്ചത്. ഇന്ന് താന്‍ സമ്പാദിച്ചിരിക്കുന്നതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ കാരണമാണെന്നും കാര്‍ത്തിക് ആര്യന്‍ ട്വീറ്റ് ചെയ്തു.

"ഒരു രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. അതുകൊണ്ട് തന്നെ പിഎം-കെയര്‍സ് ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവനകൾ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു," കാര്‍ത്തിക് ആര്യന്‍ ട്വിറ്ററിൽ കുറിച്ചു.

അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, അനുഷ്‌ക്ക ശര്‍മ്മ, ആയുഷ്മാന്‍ ഖുറാന, ഡിസൈനര്‍ സഭ്യസാചി മുഖര്‍ജി എന്നിവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മോളിവുഡ്, കോളിവുഡ്, ടോളിവുഡ് താരങ്ങളും വാ​ഗ്ദാനങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്