
മുംബൈ: 2022ലാണ് കാർത്തിക് ആര്യനും സംവിധായകന്‍ അനുരാഗ് ബസുവും ഒന്നിക്കുന്ന ആഷിഖി 3 പ്രഖ്യാപിച്ചത്. തൃപ്തി ദിമ്രിയാണ് ആദ്യം ചിത്രത്തിലെ നായികയാകും എന്ന് കേട്ടതെങ്കിലും ഇപ്പോള്‍ പുതിയ നായികയുമായി ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ് ഈ മ്യൂസിക്കല്‍ പ്രണയകഥയില്‍ നായികയായി എത്തുന്നത് ശ്രീലീലയാണ്. എന്നാല്‍ ടീസറില്‍ എവിടെയും ചിത്രം ആഷിഖി 3യാണ് എന്ന് പറയാത്തത് ശ്രദ്ധേയമാണ്.
പുഷ്പ 2: ദി റൂൾ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ കിസ്‌സിക് എന്ന ഡാന്‍സ് നമ്പറിലൂടെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയായ ശ്രീലീല. ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റം നടത്തുകയാണ് ഈ പ്രണയചിത്രത്തിലൂടെ. പ്രധാനമായും തെലുങ്ക്, കന്നഡ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീലീലയുടെ ബോളിവുഡ് അരങ്ങേറ്റം ആകാംക്ഷയോടെയാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. പ്രീതം ആയിരിക്കും ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം.
ടീസർ ക്ലിപ്പിൽ, കാർത്തികിന്‍റെ കഥാപാത്രം ‘തു ഹി ആഷിഖി ഹേ’ എന്ന് പാടുന്നു. ശ്രീലീലയ്‌ക്കൊപ്പമുള്ള കാർത്തികിന്‍റെ ആഷിഖി ഇതേ പേരിലുള്ള മുന്‍ ഹിറ്റുകളെപ്പോലെ ഒരു മ്യൂസിക്കല്‍ പ്രണയകഥ ആയിരിക്കും എന്നാണ് വിവരം.
വരുന്ന ദീപാവലിക്ക് ചിത്രം തീയറ്ററില്‍ എത്തും. ടി സീരിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ 3യും നിര്‍മ്മിച്ചത് ഇവരായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലിക്ക് തീയറ്ററില്‍ എത്തിയ ഭൂല്‍ ഭുലയ്യ 3 വലിയ ബോക്സോഫീസ് വിജയം നേടിയിരുന്നു.
മര്‍ഡര്‍, ഗ്യാംങ്സ്റ്റര്‍, ബര്‍ഫി പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ചിത്രത്തിന്‍റെ സംവിധായകന്‍ അനുരാഗ് ബസു.
അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ഇരട്ടി! ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ്; ഞെട്ടിച്ച് 'ഛാവ'
ആള്‍ക്കൂട്ടത്തില്‍ നിന്നും 'മലൈക' എന്ന് അലറിവിളി; അർജുന്‍ കപൂറിന്‍റെ പ്രതികരണം വൈറല്‍