'ദീപികയുടെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നു, അക്രമികള്‍ക്കെതിരെ നടപടി വേണം': പിന്തുണച്ച് കാര്‍ത്തിക് ആര്യന്‍

By Web TeamFirst Published Jan 8, 2020, 6:56 PM IST
Highlights

ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിച്ച ദീപിക പദുക്കോണിനെ പിന്തുണച്ച് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. 

ദില്ലി: ജെഎന്‍യു ക്യാമ്പസിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച  ദീപിക പദുക്കോണിനെ പിന്തുണച്ച് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിച്ച ദീപികയുടെ പ്രവൃത്തിയില്‍ അഭിമാനം തോന്നുന്നെന്ന് കാര്‍ത്തിക് ആര്യന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

'ദീപികയുടെ ഇന്നലത്തെ പ്രവൃത്തിയില്‍ അഭിമാനം തോന്നുന്നു. നിരവധി പൗരന്മാര്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തുകയും സംസാരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്ത് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകേണ്ടതല്ല. കര്‍ശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു'- കാര്‍ത്തിക് ആര്യന്‍ പറഞ്ഞു. 

ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമുള്‍പ്പെടെ മാരക പരിക്കേറ്റ സംഭവത്തില്‍ അക്രമികള്‍ ക്യാമ്പസില്‍ കയറിയ വീഡിയോ കണ്ടെന്നും ഇപ്പോഴത്തെ അന്തരീക്ഷം വളരെ മോശമാണെന്നും നടപടി ഉണ്ടാകണമെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. 

Read More: ‘ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും, പക്ഷേ ചരിത്രം നിങ്ങളെ ഓർക്കും‘;ദീപികയ്ക്ക് നന്ദിയറിയിച്ച് കനയ്യ

ബോളിവുഡ് സെലിബ്രിറ്റികളായ അനുരാഗ് കശ്യപ്, പൂജ ഭട്ട്, അനുഭവ് സിന്‍ഹ, റിച്ച ചദ്ദ, ലിസ റായ്, വിശാല്‍ ദാദ്ലാനി, സുധിര്‍ മിശ്ര എന്നിവരും ദീപികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.  

click me!