
സൈനു ചാവക്കാട് സംവിധാനം ചെയ്യുന്ന ചിത്രമായ കടല്‍ പറഞ്ഞ കഥ റിലീസിന്. കേരളത്തിലെ ഒരു തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ തന്നെയാണ് ചിത്രം അവതരിപ്പിക്കുന്നത്. കടല് പറഞ്ഞ കഥയെന്ന ചിത്രം ഈ മാസം ഒ ടി ടി റിലീസ് ചെയ്യും.
'കടല് പറഞ്ഞ കഥ'യുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്‍റണിയാണ്. ഒരു സമുദായത്തില്‍ നടന്നുവരുന്ന ജീര്‍ണ്ണതകളെയും, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ പോരാട്ടത്തിന്‍റെയും കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തം. സമുദായത്തിന്‍റെ വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്‍ത്രീയുടെ കരുത്തുറ്റ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. മലയാളസിനിമയില്‍ ഇന്നേവരെ ചര്‍ച്ച ചെയ്യാത്ത സാമൂഹ്യവിഷയം തന്നെയാണ് സിനിമയുടെ രസകരമായ ചേരുവകളോടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു.
ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുനില്‍ അരവിന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ബാനര്‍- ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസ്, നിര്‍മ്മാണം- സുനില്‍ അരവിന്ദ്, സംവിധാനം-സൈനു ചാവക്കാടന്‍, കഥ,തിരക്കഥ, സംഭാഷണം-ആന്‍സണ്‍ ആന്‍റണി, ക്യാമറ-ടോണി ലോയ്‍ഡ് അരൂജ, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- ബിമല്‍ പങ്കജ്, ബെന്നി ജോസഫ്, സറൗണ്ട് മിക്സ് ആന്‍റ് സ്പെഷ്യല്‍ എഫക്റ്റ്സ്-ഡോ.വി വി ബിബിന്‍ ജീവന്‍, എഡിറ്റിംഗ്-രഞ്‍ജിത്ത് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജിത്ത് തിക്കോടി, മേക്കപ്പ് - എം എസ് ജിജീഷ് ഉത്രം, കോസ്റ്റ്യൂംസ് - ടെല്‍മ ആന്‍റണി, ആര്‍ട്ട് - ഷെരീഫ് സി കെ ഡി എന്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ - കാര്‍ത്തിക് പിള്ള, അസിസ്റ്റന്‍റ് ഡയറക്ടര്‍ - മുര്‍ഷിദ്, ക്യാമറ അസിസ്റ്റന്‍റ്സ് - റൂബി ദാസ്, അനീഷ് റൂബി, മേക്കപ്പ് അസിസ്റ്റന്‍റ്- രാജേഷ് രാഘവന്‍, സ്റ്റുഡിയോ- ജീവന്‍ സൗണ്ട് പ്രൊഡക്ഷന്‍, ഡിസൈന്‍- ആദര്‍ശ്. അഭിനേതാക്കള്‍- അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍, സുനില്‍ അരവിന്ദ്, പ്രദീപ് ബാബു , അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്‍മി അയ്യര്‍, സജിത്ത് തോപ്പില്‍, ശ്രീലക്ഷ്‍മി, ശ്രീക്കുട്ടി അയ്യർ, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ