Katrina Kaif Wedding Gifts : ആഢംബര കാറും കോടികളുടെ മാലയും; കത്രീനക്ക് സൽമാന്റെയും രൺബീറിന്റെയും വിവാഹ സമ്മാനം

Web Desk   | Asianet News
Published : Dec 17, 2021, 12:10 PM ISTUpdated : Dec 17, 2021, 03:40 PM IST
Katrina Kaif Wedding Gifts : ആഢംബര കാറും കോടികളുടെ മാലയും; കത്രീനക്ക് സൽമാന്റെയും രൺബീറിന്റെയും വിവാഹ സമ്മാനം

Synopsis

ബോളിവുഡില്‍ നിന്നുമുള്ള അടുത്ത സുഹൃത്തുക്കള്‍ അടക്കം വിവാഹത്തിന് എത്തിയിരുന്നില്ലെന്നും ഇവര്‍ക്കായി മുംബൈയില്‍ വിരുന്ന് ഒരുക്കാനാണ് വിക്കിയുടേയും കത്രീനയുടേയും തീരുമാനം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

റെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു വിക്കി കൗശലിന്റെയും (Vicky Kaushal) കത്രീന കൈഫിന്റെയും(Katrina Kaif) വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ഈ മാസം ഒമ്പതാം തിയതി ഇരുവരും വിവാഹിതരാകുക ആയിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളേയും ബന്ധുക്കളേയും മാത്രം സാക്ഷി നിര്‍ത്തിയായിരുന്നു വിവാഹം. രാജസ്ഥാനിലെ കൊട്ടാര സമാനമായ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ ഇരുവർക്കും ലഭിച്ച സമ്മാനങ്ങളുടെ വിവരവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 

കത്രീയുടെ മുന്‍ കാമുകനും നടനുമായ രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകനും സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ സമ്മാനിച്ചത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടി ആലിയ ഭട്ട് സമ്മാനിച്ചത് ലക്ഷങ്ങള്‍ വിലയുള്ള പെര്‍ഫ്യൂം ബാസ്‌ക്കറ്റ് ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വലിയ ആർഭാടങ്ങളോടും ആഘോഷത്തോടും നടന്ന വിവാഹമായിരുന്നു വിക്കിയുടെയും കത്രീനയുടെയും. വിവാഹത്തിന് ആരൊക്കെയാണ് ക്ഷണിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രണ്ടു പേരും തങ്ങളുടെ മുന്‍ കാമുകന്മാരേയും കാമുകിമാരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്രീന തന്റെ മുന്‍ കാമുകന്മാരായ രണ്‍ബീര്‍ കപൂറിനേയും സല്‍മാന്‍ ഖാനേയും വിക്കി തന്റെ മുന്‍ കാമുകി ഹര്‍ലീന്‍ സേത്തിയേയും ക്ഷണിക്കാത്തതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

അതേസമയം, ബോളിവുഡില്‍ നിന്നുമുള്ള അടുത്ത സുഹൃത്തുക്കള്‍ അടക്കം വിവാഹത്തിന് എത്തിയിരുന്നില്ലെന്നും ഇവര്‍ക്കായി മുംബൈയില്‍ വിരുന്ന് ഒരുക്കാനാണ് വിക്കിയുടേയും കത്രീനയുടേയും തീരുമാനം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം": മഞ്ജു വാര്യർ
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി