Katrina - Vicky Kaushal Wedding : വിവാഹ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു ചുവടുവയ്‍ക്കാൻ വിക്കി കൗശലും കത്രീന കൈഫും

Web Desk   | Asianet News
Published : Dec 07, 2021, 03:07 PM ISTUpdated : Dec 07, 2021, 03:47 PM IST
Katrina - Vicky Kaushal Wedding : വിവാഹ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു ചുവടുവയ്‍ക്കാൻ വിക്കി കൗശലും കത്രീന കൈഫും

Synopsis

കത്രീന കൈഫ് അഭിനയിച്ച ചിത്രത്തിലെ 'തേരീ ഓര്‍' ഗാനത്തിനാണ് ഇരുവരും ചുവടുവയ്‍ക്കുക.

വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷങ്ങള്‍ (Katrina - Vicky Kaushal Wedding)കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ചുവടുകള്‍ വയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ അതിഥികളെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം.

കത്രീന കൈഫ് അഭിനയിച്ച ചിത്രമായ 'സിംഗ് ഈസ് കിംഗി'ലെ ഗാനത്തിനാണ് വിവാഹ ആഘോഷത്തിന്റെ ഭാഗമായ 'സംഗീതി'ല്‍ വധൂവരൻമാര്‍ നൃത്തം ചെയ്യുക. കത്രീന കൈഫ് ചിത്രത്തിലെ 'തേരീ ഓര്‍' എന്ന ഗാനം തെരഞ്ഞെടുത്തുവെന്ന് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകിയും നടിയുമായ ശര്‍വാരി വാഘും വിവാഹത്തില്‍ പങ്കെടുക്കാൻ ജയ്‍പൂരില്‍ എത്തി. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ഒമ്പതിനാണ് എങ്കിലും ഇന്നാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് ഒരുപാട് അഭ്യുഹങ്ങളാണ് വന്നത്. വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുമൊക്കെയടക്കമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിക്കി കൗശലും കത്രീന കൈഫും ഇതുസംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ 120 പേരാണ് അതിഥികളായി പങ്കെടുക്കുക. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശങ്കര്‍ മഹാദേവൻ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാൻ ജയ്‍പൂരിലെത്തി. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമൊക്കെമുംബൈ  വിമാനത്താവളത്തില്‍ എത്തിയതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു.

PREV
click me!

Recommended Stories

ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി
'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ