Katrina - Vicky Kaushal Wedding : വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹം, സണ്ണി കൗശലിന്റെ കാമുകിയും അതിഥി

Web Desk   | Asianet News
Published : Dec 07, 2021, 02:25 PM IST
Katrina - Vicky Kaushal Wedding : വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹം, സണ്ണി കൗശലിന്റെ കാമുകിയും അതിഥി

Synopsis

സണ്ണി കൗശലിന്റെ കാമുകി ശര്‍വാരി വാഘും  ജയ്‍പൂരില്‍ എത്തി.


വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ആഘോഷങ്ങളിലാണ് (Katrina - Vicky Kaushal Wedding) ബോളിവുഡ്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് അതിഥികളെ കുറിച്ചടക്കം വലിയ അഭ്യൂഹങ്ങളാണ് വന്നിരുന്നത് വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകിയും ക്ഷണിതാക്കളില്‍ ഉള്‍പ്പെട്ടതാണ് ആരാധകരുടെ പുതിയ ചര്‍ച്ച.

വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലും നടി ശര്‍വാരി വാഘും  പ്രണയത്തിലാണെന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിരുന്നു. ശര്‍വാരി വാഘും വിവാഹത്തില്‍ പങ്കെടുക്കാൻ ജയ്‍പൂരില്‍ എത്തിയതിന്റെയും ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. വിക്കി കൗശലും കത്രീന കൈഫും കഴിഞ്ഞ ദിവസം തന്നെ ജയ്‍പൂരിലെത്തിയിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ഒമ്പതിനാണ് എങ്കിലും ഇന്ന് ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുമൊക്കെയടക്കമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു  വിക്കി കൗശലും കത്രീന കൈഫും ഇതുസംബന്ധിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമൊക്കെയാണ് മുംബൈ  വിമാനത്താവളത്തില്‍ എത്തിയതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. ശങ്കര്‍ മഹാദേവനും വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്