
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹമാണ് (Katrina Kaif - Vicky Kaushal Wedding) ഇപോള്‍ ബോളിവുഡിലെ ചര്‍ച്ച. ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങളും ഒരുപാട് വന്നിരുന്നു. ഇപോഴിതാ ഇരുവരുടെയും വിവാഹത്തില്‍ ആരൊക്കെയാണ് അതിഥികളായി എത്തുക എന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.
രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം നടക്കുക. കഴിഞ്ഞിദിവസം തന്നെ വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലെത്തിയിരുന്നു. ഇപോള്‍ ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളാണ് പുറത്തുവരുന്നത്. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമൊക്കെയാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നത്.
വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നെങ്കിലും വിക്കി കൗശലും കത്രീന കൈഫും പരസ്യമായി പ്രതികരിച്ചിരുന്നില്ല.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്. വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിക്കി കൗശലിനറെയും കത്രീന കൈഫിന്റെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകള്‍ക്കായാണ് ഇനി ആരാധരുടെ കാത്തിരിപ്പ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ