
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ "കാട്ടാളൻ" ആഗോള റിലീസിന് ഒരുങ്ങുകയാണ്. 2026 മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോയുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. തൃശ്ശൂർ ജോസ് തീയേറ്ററിൽ മെയ് 28 രാവിലെ 7 മണിക്ക് തുടങ്ങുന്ന ഫാൻസ് ഷോയോടെ ആണ് ചിത്രം ആഗോള പ്രദർശനം ആരംഭിക്കുക. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഗംഭീര ബുക്കിംഗ് ട്രെൻഡ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്ന് കാട്ടാളൻ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായാണെത്തുക. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്.
ഗംഭീര ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ, ടീസർ എന്നിവ നൽകിയ പ്രതീക്ഷകൾ, പ്രേക്ഷകരെ ഏറെ ആവേശത്തോടെ ഈ ചിത്രം കാത്തിരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ആൻ്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽ നിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.
മലയാളത്തിൽ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നതെന്നാണ് റിപ്പോർട്ട്. മലയാള സിനിമ ഇത് വരെ കാണാത്ത മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.
ഹോംബാലെ ഫിലിംസ് കർണാടകയിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് ജെ വേൽ(ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡ്) ആണ്. ജി എസ് സിനിമ ഇന്റർനാഷണൽ, ആർപി ബാല ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം തമിഴ്‌നാട്ടിൽ എത്തിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഷെമാറൂ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി "കാട്ടാളൻ" ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- രവി ബസ്റൂർ, അഡീഷണൽ സോങ്ങ് - ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ