Kaveri : നടി കാവേരി സംവിധായികയാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Web Desk   | Asianet News
Published : Feb 15, 2022, 01:45 PM IST
Kaveri : നടി കാവേരി സംവിധായികയാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Synopsis

കാവേരി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍.


നടി കാവേരി (Kaveri) സംവിധിയാകയാകുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളം, തെലുങ്ക്, കന്നഡ്, തമിഴ് ഭാഷകലിലാണ് ചിത്രം എത്തുക. ചേതൻ ചീനുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ശക്തി ശരവണൻ, ആല്‍ബി ആന്റണി എന്നിവരാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അച്ചുരാജാമണി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കെ2കെ പ്രോഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. സുഹാസിനി മണിരത്‍നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ആര്‍ട്ട് ജീത്തു, എസ് വി മുരളി. ആന്റണി ആണ്  ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വിക്കുന്നത്.

കാവേരിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ പിആര്‍ഒ മഞ്‍ജു ഗോപിനാഥ്.  കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളില്‍ ബാലതാരമായിട്ടായിരുന്നു കാവേരി ആദ്യം ശ്രദ്ധേയയായത്. തെന്നിന്ത്യൻ ഭാഷാ സിനിമകളില്‍ നായികയായും സഹ നടിയായുമൊക്കെ കാവേരി മികവ് കാട്ടി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ഹണി റോസ് ചിത്രം റേച്ചൽ നാളെ മുതൽ തിയേറ്ററുകളിൽ
സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി