വേറിട്ട കഥാപാത്രവുമായി കീര്‍ത്തി സുരേഷ്, പുതിയ ചിത്രം തുടങ്ങി!

By Web TeamFirst Published Feb 26, 2021, 7:01 PM IST
Highlights

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ തുടങ്ങി.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് മറ്റ് ഭാഷകളിലും തിളങ്ങുന്ന കീര്‍ത്തി സുരേഷ് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും നേടി. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് കീര്‍ത്തി സുരേഷ്. ഇപോഴിതാ കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സാനി കൈദം എന്ന ചിത്രമാണ് തുടങ്ങിയിരിക്കുന്നത്.

മറ്റൊരു യാത്ര തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്. വ്യത്യസ്‍തമായ മേക്കോവറിലാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ഉള്ളത്. എല്ലാവരും കീര്‍ത്തി സുരേഷിന് ആശംസകള്‍ നേരുന്നു. തമിഴ് സംവിധായകൻ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. കീര്‍ത്തി സുരേഷ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.

യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്.

click me!