ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ സ്വര്‍ണ നാണയം സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്

Published : Jan 20, 2023, 10:27 PM IST
ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ സ്വര്‍ണ നാണയം സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കി കീര്‍ത്തി സുരേഷ്

Synopsis

'ദസറ' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കാണ് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

മലയാളവും കടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ കീര്‍ത്തി സുരേഷിന്റേതായി നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നാനി നായകനായ 'ദസറ' എന്ന ചിത്രീകരണമാണ് അടുത്തിടെ കീര്‍ത്തി സുരേഷ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് ഗ്രാം സ്വര്‍ണ നാണയം വീതം 'ദസറ'യുടെ ഷൂട്ടിംഗ് അവസാനിച്ച ദിവസം 130 യൂണിറ്റ് അംഗങ്ങള്‍ക്ക് കീര്‍ത്തി സുരേഷ് നല്‍കിയെന്നാണ് വാര്‍ത്ത. കീര്‍ത്തി സുരേഷ് 'വെന്നെല' എന്ന കഥാപാത്രമാകുന്ന 'ദസറ' തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

'മാമന്നൻ' എന്ന തമിഴ് ചിത്രം  കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'.

Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ