സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'എങ്കിലും ചന്ദ്രികേ' റിലീസിന്

By Web TeamFirst Published Jan 20, 2023, 8:50 PM IST
Highlights

'എങ്കിലും ചന്ദ്രികേ' റിലീസിന് തയ്യാറായി.

സുരാജും വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രം റിലീസിന് തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 'ചന്ദ്രിക' എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട് ആണ്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്.

മനു മഞ്‍ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്‍തി ഈണം പകർന്നിരിക്കുന്നു. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന്റെ കലാസംവിധാനം ത്യാഗു തവനൂർ ആണ്. ചിത്രത്തിന്റെ മേക്കപ്പ് സുധി ആണ്.  കോസ്റ്റ്യൂം ഡിസൈൻ  സ്റ്റെഫി സേവ്യർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ എം നാസർ, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പിആർഒ വാഴൂർ ജോസ് സ്റ്റിൽസ് വിഷ്‍ണു രാജൻ എന്നിവരുമാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

click me!