'ദസറ'യുടെ വമ്പൻ അപ്‍ഡേറ്റ്, അനൗണ്‍സ്‍മെന്റ് വീഡിയോ പുറത്ത്

By Web TeamFirst Published Jan 25, 2023, 6:30 PM IST
Highlights

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രത്തില്‍ നാനിയാണ് നായകൻ.

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ദസറ'. നാനിയാണ് 'ദസറ'യില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ 'ദസറ'യുടെ ടീസര്‍ റിലീസിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

കീര്‍ത്തി സുരേഷ് 'വെന്നെല' എന്ന കഥാപാത്രമാകുന്ന 'ദസറ'യുടെ ടീസര്‍ ജനുവരി 30ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച് ഒരു അനൗണ്‍സ്‍മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 'ദസറ' എന്ന ചിത്രത്തിന്റെ ചിതീകരണം കഴിഞ്ഞതായി കീര്‍ത്തി സുരേഷ് തന്നെ നേരത്തെ അറിയിച്ചിരുന്നു. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

'മാമന്നൻ' എന്ന തമിഴ് ചിത്രം  കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'.

Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ

tags
click me!