'സൈറണു'മായി കീര്‍ത്തി സുരേഷ്, ജയം രവി ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ വീഡിയോ

By Web TeamFirst Published Aug 30, 2022, 4:19 PM IST
Highlights

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍.

തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. 'സൈറണ്‍' എന്നാണ് സിനിമയുടെ പേര്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.

ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

തെലുങ്കിലും തമിഴിലുമായി കീര്‍ത്തി സുരേഷിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. നാനി നായകനാകുന്ന 'ദസറ' എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. സുധാകര്‍ ചെറുകുറിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്‍എല്‍വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്, സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് അഭിനയിക്കുന്നത്.  മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'.  സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. 'കെജിഎഫി'ന്റെ നിര്‍മാതാക്കളായി ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലാണ് കീര്‍ത്തി സുരേഷ് നായികയായേക്കുമെന്ന് പ്രചരിക്കുന്നത്.

മാമന്നൻ' എന്ന ചിത്രത്തിലാണ് തമിഴില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'. ഉദയ്‍നിധി സ്റ്റാലിനും ഫഹദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More : 'സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രം', 'മേ ഹൂം മൂസ'യെ കുറിച്ച് ജിബു ജേക്കബ്

tags
click me!