Keerthy Suresh Gandhari : 'ഗാന്ധാരി'യുമായി കീര്‍ത്തി സുരേഷ്, മ്യൂസിക് വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Feb 21, 2022, 11:45 PM IST
Keerthy Suresh Gandhari : 'ഗാന്ധാരി'യുമായി കീര്‍ത്തി സുരേഷ്, മ്യൂസിക് വീഡിയോ പുറത്തുവിട്ടു

Synopsis

കീര്‍ത്തി സുരേഷ് അഭിനയിച്ച മ്യൂസിക് വീഡിയോ പുറത്തുവിട്ടു.

കീര്‍ത്തി സുരേഷ് (Keerthy Suresh) അഭിനയിച്ച മ്യൂസിക് വീഡിയോയാണ് 'ഗാന്ധാരി' (Gandhari). പവൻ സിഎച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തുവിട്ടു.

രസകരമായ നൃത്തച്ചുവടുകളും ഗാനവുമാണ് മ്യൂസിക് വീഡിയോയുടെ ആകര്‍ഷണം. സുദ്ദല അശോക തേജയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരിഷ് കണ്ണൻ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗോപികൃഷ്‍ണനും രാധ ശ്രീധറും ചേര്‍ന്നാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ദ റൂട്ടാണ് കീര്‍ത്തി സുരേഷിന്റെ മ്യൂസിക് വീഡിയോയുടെ നിര്‍മാണം. അക്ഷിത സുബ്രഹ്‍മണ്യനും ഐശ്വര്യ സുരേഷും ചേര്‍ന്നാണ് നിര്‍മാണം. ര. സിബി മരപ്പനാണ് എക്സിക്യൂട്ടൂവ് പ്രൊഡ്യൂസര്‍. സോണി മ്യൂസിക് എന്റര്‍ടെയ്‍ൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.


Read More : വക്കീലുമാരുടെ 'വാശി', ടൊവിനൊ- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം 'വാശി'യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.  റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് . വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു. എപ്പോഴായിരിക്കും 'വാശി'യെന്ന ചിത്രം റിലീസ് ചെയ്യുക എന്ന് അറിയിച്ചിട്ടില്ല.

മഹേഷ് ബാബു നായകനാകുന്ന 'സര്‍ക്കാരു വാരി പാട്ട'യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം. മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുക. പരശുറാം ആണ് കീര്‍ത്തി  ചിത്രം സംവിധാനം  ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുക്കുന്നത്. കീര്‍ത്തി  സുരേഷിന് മികച്ച വേഷമാണ് 'സര്‍ക്കാരു വാരി പാട്ട'യിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞതും. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു.  'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്