റിവോള്‍വര്‍ റിതയുമായി കീര്‍ത്തി സുരേഷ്, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Published : Jun 12, 2025, 09:38 AM IST
Keerthy Suresh

Synopsis

റിവോള്‍വര്‍ റിതയുടെ ഗ്ലിംപ്‍സ് പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ റിവോള്‍വര്‍‌ റിത. റിവോള്‍വര്‍ റിതയുടെ റിലീസ് പ്രഖ്യാപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടും. ഓഗസ്റ്റ് 27നാണ് കീര്‍ത്തി സുരേഷ് ചിത്രം റിലീസ് ചെയ്യുക. കെ ചന്ദ്രുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. രാധിക ശരത്‍കുമാറും നിര്‍ണായക കഥാപാത്രമായുണ്ട്. നെറ്റ്ഫ്ലിക്സാണ് കീര്‍ത്തിയുടെ റിവോള്‍വര്‍ റിതയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്.

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് ബോളിവുഡ് ചിത്രമായ ബേബി ജോണാണ്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും കഥാപാത്രങ്ങളായപ്പോള്‍ സംവിധാനം കലീസാണ്.  ദളപതി വിജയ്‍യുടെ വിജയ ചിത്രം ബോളിവുഡില്‍ അങ്ങനങ്ങ് ഏറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്.

കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.

തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി+ രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!