'സ്‍പെയിൻ ഡയറീസ്', ത്രോബാക്ക് ഫോട്ടോകളുമായി കീര്‍ത്തി സുരേഷ്

Published : Dec 18, 2022, 01:29 PM IST
'സ്‍പെയിൻ ഡയറീസ്', ത്രോബാക്ക് ഫോട്ടോകളുമായി കീര്‍ത്തി സുരേഷ്

Synopsis

കീര്‍ത്തി സുരേഷ് പങ്കുവെച്ച ത്രോബാക്ക് ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ തുടക്കമിട്ട് തെലുങ്കിലെ 'മഹാനടി'യിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് കീര്‍ത്തി. നടി കീര്‍ത്തി സുരേഷ് പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

'സ്‍പെയിൻ ഡയറീസ്' എന്ന ക്യാപ്ഷനോടെ ത്രോബാക്ക് ഫോട്ടോകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമായ.  'ദസറ' ആണ് കീര്‍ത്തി സുരേഷിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമാണ് 'ദസറ'. നാനി നായകനാകുന്ന 'ദസറ' എന്ന ചിത്രത്തിന്റെ  സംഗീത സംവിധായകൻ  സന്തോഷ് നാരായണനാണ് .

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍ ആണ്. ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

'മാമന്നൻ' എന്ന തമിഴ് ചിത്രം കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'.

Read More: 'കാപ്പ എത്തുന്നു', സെൻസറിംഗ് കഴിഞ്ഞു

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും