'കെന്നഡി ക്ലബ്ബ്' എത്താൻ വൈകും; ശശി കുമാർ ചിത്രത്തിന്റെ റിലീസ് നീട്ടി

By Web TeamFirst Published Aug 9, 2019, 2:43 PM IST
Highlights

ശശി കുമാർ നായകനായി എത്തുന്ന ചിത്രം കബഡിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരു കബഡി പരിശീലകനായിട്ടാണ് ചിത്രത്തിൽ ശശികുമാർ എത്തുന്നത്.

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കെന്നഡി ക്ലബ്ബ്. ശശി കുമാർ നായകനായി എത്തുന്ന ചിത്രം കബഡിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരു കബഡി പരിശീലകനായിട്ടാണ് ചിത്രത്തിൽ ശശികുമാർ എത്തുന്നത്. ഓഗസ്റ്റ് 15 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം  22-ലേക്കാണ് മാറ്റിയത്. സൂരിയും,ഭാരതി രാജയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്  

ഡിഎൻ തൈസരവണൻ ആണ് ചിത്രം നിർമിക്കുന്നത്. ഡി. ഇമ്മൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജീനിയസ് എന്ന ചിത്രത്തിന് ശേഷം സുശീദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കെന്നഡി ക്ലബ്ബ്.
 

click me!