മോഹൻലാല്‍ പുറത്ത്, മമ്മൂട്ടിക്കും സ്ഥാനചലനം, കളക്ഷനില്‍ ആ താരം ഒന്നാമത്, സര്‍പ്രൈസ്!

Published : Mar 14, 2025, 11:37 AM IST
മോഹൻലാല്‍ പുറത്ത്, മമ്മൂട്ടിക്കും സ്ഥാനചലനം, കളക്ഷനില്‍ ആ താരം ഒന്നാമത്, സര്‍പ്രൈസ്!

Synopsis

കേരള ബോക്സ് ഓഫീസില്‍ അട്ടിമറി.  

കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷൻ കണക്കുകളില്‍ സര്‍പ്രൈസ്. മലയാളത്തിന്റെ വമ്പൻ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും മുൻനിരയിലില്ലെന്നാണ് കേരള ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025ല്‍ മോഹൻലാലിന്റേതായി ഇതുവരെ റിലീസുണ്ടായിട്ടില്ലെന്നതിനാല്‍ കളക്ഷൻ പട്ടികയില്‍ കയറാനായിട്ടില്ല. എന്നാല്‍ മമ്മൂട്ടിയാകട്ടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സിലൂടെ നാലാം സ്ഥാനത്താണ് ഉള്ളത്.

കേരള ബോക്സ് ഓഫീസിലെ സര്‍പ്രൈസ് എന്താണെന്നു വെച്ചാല്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒന്നാമതെത്തിയിരിക്കുകയാണ് എന്നതാണ്. കേരളത്തില്‍ 27 കോടിയോളം ചാക്കോച്ചൻ ചിത്രം നേടിയിട്ടുണ്ട്. 2025ലെ മലയാള ചിത്രങ്ങളില്‍ ആകെ കളക്ഷനില്‍ ഒന്നാമതുള്ളത് രേഖാചിത്രമാണ്. രേഖാചിത്രം കേരളത്തില്‍ നിന്ന് 26.85 കോടി രൂപയാണ് നേടിയത്.

ആസിഫ് അലിയുടെ രേഖാചിത്രം 75 കോടിയിലേറെ ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ജോഫിൻ ടി ചാക്കോയാണ് സംവിധാനം. ആസിഫ് അലിക്ക് പുറമേ രേഖാചിത്രം സിനിമയില്‍ അനശ്വര രാജൻ, മനോജ് കെ ജയൻ, ഉണ്ണി ലാലു, ജഗഗദീഷ്, സായ്‍കുമാര്‍, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സലീ, നിഷാന്ത് സാഗര്‍, ടി ജി രവി, പ്രിയങ്കാ നായര്‍, നന്ദു, സുധി കോപ്പ, വിജയ് മേനോൻ തുടങ്ങി നിരവധി പേര്‍ വേഷമിട്ടിരുന്നു. മൂന്നാം സ്ഥാനത്ത് പൊൻമാൻ 10.50 കോടിയോടെ ഉണ്ട്.

മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത് 9.60 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: 'അവൾക്കത് നന്നായി ചേർന്നു, കാണാൻ നല്ല ഭംഗിയായിരുന്നു'; ദിയയുടെ മടിസാർ സാരി ലുക്കിനെക്കുറിച്ച് അഹാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു