
തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്ര പ്രവർത്തകർക്ക് കേരള സർക്കാരിന്‍റെ ആദരം. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ 'ആൾ വി ഇമാജിൻ ആസ് ലൈറ്റ്' ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസകളും നേർന്നു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയും വികസന കോർപറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളി താരങ്ങളും മാറിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനായിരുന്നു. ഇത്തവണ മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Read More : ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റും കള്ളക്കടൽ പ്രതിഭാസവും, മത്സ്യബന്ധനത്തിന് വിലക്ക്; ജൂൺ 15 വരെ ജാഗ്രത വേണം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ