സി.എസ് മീനാക്ഷിക്കും ഡോ. സെബാസ്റ്റ്യൻ ജോസഫിനും ഡോ. ടി ജിതേഷിനും കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പുരസ്കാരം

Published : Oct 29, 2025, 12:45 PM IST
Kerala Film Critics Association Award

Synopsis

2024-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍' മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള മണ്ണാറക്കയം ബേബി പുരസ്‌കാരം നേടി.

തിരുവനന്തപുരം: സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍' എന്ന പഠനഗ്രന്ഥത്തിന് 2024 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം. ഡോ. സെബാസ്റ്റ്യൻ ജോസഫ് രചിച്ച 'ഭ്രമയുഗം സൃഷ്ടിക്കുന്ന ചലച്ചിത്ര ചരിത്ര ആര്‍ക്കൈവുകൾ' മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് നേടി.

5000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. മികച്ച ചലച്ചിത്ര ലേഖകന് 3000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. ഡോ. ടി ജിതേഷ് രചിച്ച 'ദൃശ്യവിചാരവും സിദ്ധാന്തവും' എന്ന ചലച്ചിത്ര ഗ്രന്ഥം 1000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ .ജോസ് കെ മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മികച്ച ചലച്ചിത്ര ഗ്രന്ഥകര്‍ത്താവിനെ തെരഞ്ഞെടുത്തത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ലേഖനവിഭാഗത്തില്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, ഡോ. എം.ഡി.മനോജ്, എ .ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. അടുത്തുതന്നെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഡോ ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ് എന്നിവർ അറിയിച്ചു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ