
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഇന്ന് തുടക്കം. എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിന്‍റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.
മനുഷ്യരുടെ കാഴ്ചപ്പാടുകളെയും ഭയത്തെയും തന്നെ ചോദ്യം ചെയ്യുന്ന ചിത്രം ആന്തരിക സംഘർഷങ്ങളാൽ വലയുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ളതാണ്. തെളിയിക്കപ്പെടാത്ത പോലീസ് കേസും അതിന് പിന്നിലെ ദുരൂഹതകളുമൊക്കെയായി വൈകാരികവും തീവ്രവുമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ലെയറുകളായുള്ള കഥപറച്ചിലിലൂടെ, മലയാള ചലച്ചിത്ര ലോകത്ത് ഒരു ധീരമായ, പുത്തൻ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്‍റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്‌റോത്ര എന്നിവർ സഹനിർമ്മാതാക്കളാണ്.
സംവിധാനം: കിരൺ ദാസ്, രചന: ഷാഹി കബീർ, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‍ണൻ, ഡിസൈൻ ഓൾഡ്മോങ്ക്സ്, പി.ആർ.ഒ ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ