
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞവതരിപ്പിക്കുന്നതിലൂടെയാണ് കേരള പൊലീസ് സോഷ്യൽ മീഡിയ വിങ് ശ്രദ്ധേയമായത്. ട്രോളുകളിലൂടെയും, രസകരമായ മറുപടികളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മില്യൺ കണക്കിന് ഫോളോവെർസിനെ കൂടെക്കൂട്ടിയ സോഷ്യൽ മീഡിയ ടീമിന്റെ കോവിഡ് കാലത്തെ ബോധവത്കരണ വീഡിയോകളൊക്കെ വൻ ഹിറ്റ് ആയിരുന്നു. 'KP Talks' എന്ന പേരിലാണ് അവർ പുതിയ വീഡിയോ സീരീസ് പുറത്തിറക്കിയിരിക്കുന്നത്. പലർക്കും വ്യക്തമായി അറിയാത്ത, എന്നാൽ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, സേവനങ്ങളും ലളിതവും, സരസവുമായി അവതരിപ്പിക്കുന്ന ഒരു പരിപാടിയാണ് 'KP Talks'.
'KP Talks'ന്റെ പ്രോമോയും, കുട്ടികളുടെ മാനസികപ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനുള്ള പൊലീസ് ഹെല്‍പ് ലൈൻ 'ചിരി' യെ കുറിച്ചുള്ള ആദ്യ ഭാഗവും ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സ്ത്രീകളെയും പെൺകുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാപ്‍തരാക്കുന്നതിലേക്കായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയെക്കുറിച്ചാണ് രണ്ടാം ഭാഗം. പൊതുജനങ്ങളുടെ ആവശ്യപ്രകാരം അവർക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ എത്തി പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലക സംഘം ക്ലാസുകൾ എടുക്കുന്നു. പരിശീലനം തികച്ചും സൗജന്യമായിട്ടായിരിക്കും. ഇക്കാര്യത്തെക്കുറിച്ചു കൂടുതൽ അറിയാൻ പൊലീസിന്റെ വീഡിയോ കാണാം.
ഹെഡ് ക്വാർട്ടർ എഡ ജ പി പത്മകുമാർ ഐപിഎസിന്റേതാണ് വീഡിയോയുടെ ആശയം. വീഡിയോ തയ്യാറാക്കിയിരിക്കുന്നത് സോഷ്യൽ മീഡിയ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. സ്വയം പ്രതിരോധ പരിശീലക ടീമിലെ പൊലീസ് ഉദ്യോഗസ്ഥ അനീസ് ബാനാണ് വീഡിയോയുടെ അവതരണം. കേരള പൊലീസ് സോഷ്യൽ മീഡിയ വിങിന്റെ പുതിയ ആശയവും വൻ ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
Read More: കമല്‍ഹാസന്റെ പുതിയ നായകൻ ചിമ്പു, വീഡിയോ പുറത്ത്