ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തില്‍ മലയാളി താരം അന്ന ബെൻ

Published : Mar 10, 2023, 11:25 AM ISTUpdated : May 22, 2023, 02:18 PM IST
ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തില്‍ മലയാളി താരം അന്ന ബെൻ

Synopsis

പി എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടൻ ശിവകാര്‍ത്തികേയൻ നിര്‍മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കൊട്ടുകാളി' എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയൻ തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. സൂരിയും മലയാളിയായ അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുമ്പോള്‍ സംവിധാനം  പി എസ് വിനോദ് രാജാണ്.

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് പി എസ് വിനോദ് രാജാണ്. 'കൂഴങ്കല്ലി'ന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‍കാരം ലഭിച്ചിരുന്നു. ബി ശക്തിവേലാണ് 'കൊട്ടുകാളി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ്  ചിത്രത്തിന്റെ എഡിറ്റിംഗ്.

ഇനി 'മാവീരൻ' എന്ന പുതിയ ചിത്രമാണ് ശിവകാര്‍ത്തികേയൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്.  മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്. നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതുപോലെ തന്നെ ആമസോണ്‍ പ്രൈം ആണ് ശിവകാര്‍ത്തികേയന്റെ 'മാവീരന്റെ' ഡിജിറ്റല്‍ റൈറ്റ്സ്‍ സ്വന്തമാക്കിയിരിക്കുന്നത്

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.

Read More: കമല്‍ഹാസന്റെ പുതിയ നായകൻ ചിമ്പു, വീഡിയോ പുറത്ത്

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍