Kerala state Film Award 2022 : ദിലീഷ് പോത്തൻ മികച്ച സംവിധായകനായത് എന്തുകൊണ്ട്, ജൂറിയുടെ വിലയിരുത്തല്‍

Published : May 27, 2022, 06:45 PM ISTUpdated : May 27, 2022, 06:46 PM IST
 Kerala state Film Award 2022 : ദിലീഷ് പോത്തൻ മികച്ച സംവിധായകനായത് എന്തുകൊണ്ട്, ജൂറിയുടെ വിലയിരുത്തല്‍

Synopsis

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദിലീഷ് പോത്തന് (Kerala state Film Awards 2022).


മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ മഹേഷ് പോത്തനാണ്  ഇത്തവണത്തെ കേരള ചലച്ചിത്ര സംസ്ഥാന അവാര്‍ഡ്. 'ജോജി' എന്ന ചിത്രത്തിലൂടെയാണ് മഹേഷ് പോത്തൻ മികച്ച സംവിധായകനായത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡും ജോജിയിലൂടെ ശ്യാം പുഷ്‍കരന് ലഭിച്ചിരുന്നു. രണ്ട് ലക്ഷം രൂപയും പ്രശസ്‍തിപത്രവുമാണ് മികച്ച സംവിധായകനുള്ള പുരസ്‍കാരം (Kerala state Film Awards 2022).

ജൂറിയുടെ വിലയിരുത്തല്‍

ഹിംസാത്മകമായ ആണധികാര വ്യവസ്‍ഥ നിലവിലിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്‍മമായി ആവിഷ്‍കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശില്‍പ്പഭദ്രമായ പ്രയോഗത്തിന് ആണ് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ്.

അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച നടൻ-ബിജു മേനോൻ (ആര്‍ക്കറിയാം), ജോജു ജോർജ്ജ് (നായാട്ട്, മധുരം)

മികച്ച നടി- രേവതി ( ഭൂതകാലം)

മികച്ച കഥാകൃത്ത്  - ഷാഹീ കബീ‍ർ (നായാട്ട്)

മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)

സ്വഭാവ നടി- ഉണ്ണിമായ ( ജോജി)

സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)

മികച്ച ബാലതാരം- സ്നേഹ അനു ( തല)

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

മികച്ച തിരക്കഥാകൃത്ത് - പ്രശാന്ത് ആ‍ർ കെ (ആവാസവ്യൂഹം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ (ജോജി)

മികച്ച നൃത്തസംവിധാനം - അരുൺ ലാൽ

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - അവാ‍ർഡിന് അ‍ർഹമായ പ്രകടനമില്ല

വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)

ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

മികച്ച ഗായിക- സിതാര കൃഷ്ണ കുമാർ

മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)

സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

പശ്ചാത്തല സം​ഗീതം -  ജസ്റ്റിൻ വ‍ർ​ഗീസ് (ജോജി)

ഗാനരചന - ബി കെ ഹരിനാരായണൻ ( കാടകലം)

തിരക്കഥ- ശ്യാംപുഷ്കർ

എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)

മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)

മികച്ച ചിത്രസംയോജകൻ  - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)

മികച്ച കലാസംവിധായകൻ - എ.വി.​ഗോകുൽദാസ് (തുറമുഖം)

മികച്ച സിങ്ക് സൗണ്ട് - അരുൺ അശോക്, സോനു  

മികച്ച ശബ്ദരൂപകൽപ്പന - രം​ഗനാഥ് രവി (ചുരുളി)

മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വിജു പ്രഭാ‍ക‍ർ (ചുരുളി)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)

മികച്ച വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം - നേഹ. എസ് (അമ്പലം)

ചലച്ചിത്ര ലേഖനം - മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിൻ കെ സി

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്