
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് ടോസ്. ടോസ് നേടിയ കേരള സ്‍ട്രൈക്കേഴ്‍സ് ടീം ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തെലുങ്ക് വാരിയേഴ്‍സിന് എതിരെയാണ് കേരള സ്‍ട്രൈക്കേഴ്‍സ് ഇന്ന് ഏറ്റുമുട്ടുന്നത്. കുഞ്ചാക്കോ ബോബന് പകരക്കാരനായിട്ടാണ് കേരള സ്‍ട്രൈക്കേഴ്‍സിന്റെ ക്യാപ്റ്റനായി ഉണ്ണി മുകുന്ദൻ എത്തിയത്.
കേരള സ്‍ട്രൈക്കേഴ്‍സ് ഫൈനല്‍ ഇലവനില്‍ ഉണ്ണി മുകുന്ദൻ (ക്യാപ്റ്റൻ), അര്‍ജുൻ നന്ദകുമാര്‍, രാജീവ് പിള്ള (വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാൻ, വിവേക് ഗോപൻ, വിനു മോഹൻ, പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. തെലുങ്ക് വാരിയേഴ്‍സ് ഫൈനല്‍ ഇലവനില്‍ അഖില്‍ അക്കിനേനി (ക്യാപ്റ്റൻ), സുധീര്‍ ബാബു, നിഖില്‍, രഘു, സമ്രാട്ട്, അശ്വിൻ ബാബു, പ്രിൻസ്, അയ്യപ്പ ശര്‍മ (വിക്കറ്റ് കീപ്പര്‍), നന്ദ കിഷോര്‍, വിശ്വ, തമൻ എന്നിവരും ഉള്‍പ്പെട്ടു.
പരിഷ്‍കരിച്ച ഫോര്‍മാറ്റിലായിരുന്നു പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സ് ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ ചൈന്നൈ റൈനോസ് 10 വിക്കറ്റിന് ആണ് പരാജയപ്പെടുത്തിയത്.
ആകെ 19 മത്സരങ്ങളാണ് ഇത്തവണ സിസിഎല്ലിൽ ഉള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ ആകും മാറ്റുരയ്ക്കുക. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും കേരളത്തിന്‍റെ മത്സരം ഉണ്ടാകും. മാര്‍ച്ച് 5 ന് നടക്കുന്ന ഈ മത്സരത്തില്‍ ബോളിവുഡ് ടീം ആയ മുംബൈ ഹീറോസ് ആണ് എതിരാളികള്‍.
Read More: 'ക്രിസ്റ്റി'യുടെ പ്രണയം ഹിറ്റ്, മാളവികയുടെ ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ