വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം

കമല്‍ ഹാസന്‍റെ (Kamal Haasan) സമീപകാല കരിയറില്‍ ഏറ്റവും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ പ്രതീക്ഷയോടെ പുറത്തിറങ്ങുകയാണ് വിക്രം (Vikram). കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ (Fahadh Faasil) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും അഭിനയിക്കുന്നു എന്നത് മലയാളി സിനിമാപ്രേമികളില്‍ കൂടുതല്‍ താല്‍പര്യം ഉണര്‍ത്തുന്ന ഘടകമാണ്. അതേസമയം നേരത്തെ ആരംഭിച്ച അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം നേടിയത് 9 കോടിയോളം രൂപയാണ്. റിലീസിന്‍റെ തലേദിവസമായ ഇന്നാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോവുക എന്നതിനാല്‍ അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ ഇനിയും ഉയരും. കമല്‍ ഹാസന് വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ- ബുക്കിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ചിത്രത്തിന്. പുലര്‍ച്ചെ 5 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യ പ്രദര്‍ശനങ്ങളില്‍ പലതും ഹൌസ്ഫുളിന് അടുത്തെത്തിയിട്ടുണ്ട്. 

ALSO READ : 'ഈ രണ്ട് കാര്യങ്ങള്‍ നടത്തിത്തരാമോ'? സീക്രട്ട് റൂമില്‍ നിന്ന് ബിഗ് ബോസിനോട് റോബിന്‍റെ അപേക്ഷ

Scroll to load tweet…

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, പിആര്‍ഒ പ്രതീഷ് ശേഖർ.