'കെജിഎഫ്' ഫെയിം അവിനാഷിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jul 01, 2022, 09:02 AM IST
'കെജിഎഫ്' ഫെയിം അവിനാഷിന് വാഹനാപകടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭമായിരുന്നു ആ അപകടമെന്ന് അവിനാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

'കെജിഫ്' ഫെയിം ബി എസ് അവിനാഷിന്റെ(BS Avinash) കാർ അപകടത്തിൽപ്പെട്ടു. നടൻ സഞ്ചരിച്ചിരുന്ന കാർ കണ്ടയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പരിക്കുകളൊന്നും പറ്റിയില്ലെന്നും നടൻ അറിയിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭമായിരുന്നു ആ അപകടമെന്ന് അവിനാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

അവിനാഷിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്നൊരു സംഭവം ഉണ്ടായി. ചെറിയ സമയം കൊണ്ടാണ് ചിന്തിക്കാൻ പോലും സാധിക്കാത്ത ആ അപകടം നടക്കുന്നത്. ജിമ്മിലേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു. അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വച്ചാണ് ഒരു കണ്ടെയ്നർ ചുവന്ന സിഗ്നൽ താണ്ടി എന്റെ കാറിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റ് തകർന്നു. ദൈവത്തിനും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് നന്ദി, കാരണം കാറിന് ഉണ്ടായ തകരാറല്ലതെ മറ്റൊരു പരിക്കും എനിക്ക് ഉണ്ടായില്ല. ഈ പ്രതിസന്ധിയിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആര്‍.ടി.ഓയ്ക്കു നന്ദി.

യഷ് നായകനായി എത്തിയ കെജിഎഫ്, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത് ശ്രദ്ധനേടിയ ആളാണ് അവിനാഷ്. ചിത്രത്തിലെ ആന്‍ഡ്രൂ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

KGF 2 : 'കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നേൽ നിരൂപകര്‍ കീറിമുറിച്ചേനെ'; കരണ്‍ ജോഹര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്രിസ്മസ് ആര് തൂക്കും ? നിവിൻ പോളിയോ മോഹൻലാലോ ? തിയറ്ററിൽ എത്തുന്നത് വമ്പൻ പടങ്ങൾ
ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'