'ആര്‍ആര്‍ആറി'ന്‍റെ 100 കോടി മറികടക്കുമോ? 'കെജിഎഫ്' 1, 2 ഭാ​ഗങ്ങള്‍ക്ക് ഇന്ന് ജപ്പാനില്‍ ഒരുമിച്ച് റിലീസ്

Published : Jul 14, 2023, 09:09 AM IST
'ആര്‍ആര്‍ആറി'ന്‍റെ 100 കോടി മറികടക്കുമോ? 'കെജിഎഫ്' 1, 2 ഭാ​ഗങ്ങള്‍ക്ക് ഇന്ന് ജപ്പാനില്‍ ഒരുമിച്ച് റിലീസ്

Synopsis

ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗില്‍ കെജിഎഫ് ഫ്രാഞ്ചൈസിയേക്കാള്‍ മുന്നിലെത്തിയത് മറ്റൊരു ഇന്ത്യന്‍ ചിത്രം

വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്തോറും ഇന്ത്യന്‍ സിനിമയുടെ വിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് മാത്രം മുന്‍പ് സ്വന്തമായിരുന്ന വിദേശ വിപണികളിലെ വൈഡ് റിലീസ് ഇന്ന് തെലുങ്ക്, തമിഴ് ചിത്രങ്ങള്‍ക്കും ലഭ്യമാവുന്നുണ്ട്. കെജിഎഫിലൂടെ നേടിയ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയ്ക്ക് ശേഷം കന്നഡ സിനിമയ്ക്കും. ഇപ്പോഴിതാ റിലീസ് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കന്നഡ ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും ജപ്പാനില്‍ റിലീസിന് ഒരുങ്ങുകയാണ്. കെജിഎഫ് ചാപ്റ്റര്‍ 1, 2, രാം ചരണ്‍ നായകനായ രംഗസ്ഥലം എന്നിവയാണ് ജപ്പാനിലെ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുക.

ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിരുന്ന അഡ്വാന്‍സ് ബുക്കിംഗില്‍ കെജിഎഫ് ഫ്രാഞ്ചൈസിയേക്കാള്‍ മുന്നിലെത്തിയത് രംഗസ്ഥലമാണ്. ആര്‍ആര്‍ആര്‍ സമീപകാലത്ത് ജപ്പാനില്‍ നേടിയ വന്‍ ബോക്സ് ഓഫീസ് വിജയമാണ് ആര്‍‌ആര്‍ആറിലെ താരമായ രാം ചരണിന്‍റെ രംഗസ്ഥലത്തിന് മെച്ചപ്പെട്ട ബുക്കിംഗ് നേടിക്കൊടുത്തതെന്നാണ് വിലയിരുത്തല്‍. എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ ജപ്പാനില്‍ 100 കോടിയിലധികം കളക്റ്റ് ചെയ്തിരുന്നു. നിലവില്‍ ജപ്പാനില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ ചിത്രവും അത് തന്നെ. അതേസമയം കെജിഎഫ് സിരീസോ രംഗസ്ഥലമോ അതിനെ മറികടക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

 

ഇന്നലെ വരെ ലഭിച്ച ബുക്കിംഗ് അനുസരിച്ച് ആദ്യദിനത്തില്‍ രംഗസ്ഥലം നേടിയത് 15 ലക്ഷം രൂപയാണ്. കെജിഎഫ് ചാപ്റ്റര്‍ ഒന്ന് 6 ലക്ഷവും ചാപ്റ്റര്‍ രണ്ട് 3.8 ലക്ഷവും നേടി. പുഷ്‍പ സംവിധായകന്‍ സുകുമാര്‍ ഒരുക്കിയ രംഗസ്ഥലം 2018ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാമന്ത ആണ് നായിക. ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണിത്.

ALSO READ : 'സീരിയല്‍ തിരക്കഥാകൃത്ത്' ആയി അഖില്‍ മാരാര്‍; 'ഉദയനാണ് താരം' സ്റ്റൈലില്‍ ആദ്യ പരസ്യം: വീഡിയോ

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു