'കെജിഎഫ് 2'വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതു അവധി വേണം; പ്രധാനമന്ത്രിക്ക് കത്തുമായി ആരാധകർ

By Web TeamFirst Published Feb 5, 2021, 10:15 AM IST
Highlights

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു.

ന്ത്യയോട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്  കന്നഡ സൂപ്പർ താരം യാഷിന്റെ ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

കെജിഎഫ് 2 റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതുഅവധി നൽകണമെന്നാണ് ആരാധകർ മോദിയോട് അഭ്യർഥിക്കുന്നത്. ജൂലൈ 16ന് നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് കത്തിൽ പറയുന്നത്. ട്വിറ്ററിൽ ഈ ആവശ്യം തരംഗമാവുകയാണ്.

Dear sir Consider Fans Emotion🥰😁 And Declare National Holiday On 16/7/2021💥 pic.twitter.com/1Idm64pgwV

— Rocking Styles (@styles_rocking)

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു. 

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

click me!