കെ.ജി.എഫ് സംഗീത സംവിധായകന്‍ ഉണ്ണി മുകുന്ദൻ ചിത്രത്തിന് സംഗീതം നല്‍കും

Published : Mar 02, 2024, 12:54 PM IST
കെ.ജി.എഫ് സംഗീത സംവിധായകന്‍ ഉണ്ണി മുകുന്ദൻ ചിത്രത്തിന് സംഗീതം നല്‍കും

Synopsis

ഇന്ത്യൻ സംഗീതസംവിധായകനായ രവി ബസ്രുർ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. 

കൊച്ചി: കെ ജി എഫ് ചാപ്റ്റർ 1 ,2 , ഇറങ്ങി ലോകം മുഴുവൻ തരംഗം സൃഷ്ടിച കെജിഎഫ് ഉൾപ്പെടെ നിരവധി കന്നഡ പടങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ ഇനീ മലയാളത്തിൽ ഉണ്ണി മുകുന്ദൻ ചിത്രം "മാര്‍ക്കൊ" ക്കു വേണ്ടി ഗാനങൾ ചിട്ടപ്പെടുത്തും. രവി ബസ്രുർ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വാർത്ത പുറം ലോകത്തെ അറിയിച്ചിരിക്കുന്നത് . ഇങ്ങനെയൊരു വാർത്ത പുറത്തെതിയതു മുതൽ മലയാള സിനിമാ പ്രേക്ഷകർ അമിതമായ ആകാംക്ഷയിലാണ്. 

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ്  അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് "മാർക്കൊ". ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ഇന്ത്യൻ സംഗീതസംവിധായകനായ രവി ബസ്രുർ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ മേഖലയിൽ ഭൂരിഭാഗവും കന്നഡ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന രവി ബസ്രുർ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിചു പ്രവർത്തിച്ച കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 

ദി ഗ്രേറ്റ് ഫാദർ , അബ്രഹാമിന്റെ സന്തതികൾ എന്നീ ആക്ഷൻ മാസ്സ് ചിത്രങ്ങളിലേക്കുള്ള ഹനീഫ്  അഥേനിയുടെ  തിരിച്ചു വരവായിരിക്കും "മാര്‍ക്കൊ"യിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നത്. "മാർക്കൊ"ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ  പുതിയ വിശേഷങ്ങൾക്കായി സിനിമാലോകം കാത്തിരിക്കുകയാണ്. മാർക്ക്റ്റിങ് : വിപിന്‍ കുമാർ, ഡിജിറ്റൽ മാർക്കറ്റിംങ് ആൻഡ് പ്രൊമോഷൻസ്  : ഒബ്സ്ക്യുറ എന്റെര്‍ടൈൻമെന്റ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറെ യുഎസില്‍ വെടിവച്ചു കൊന്നു

അംബാനിയുടെ മകന്‍റെ വിവാഹം ജാംനഗര്‍ വിമാനതാവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്
ഒടുവില്‍ പരാശക്തി തമിഴ്‍നാട്ടില്‍ നിന്ന് ആ മാന്ത്രിക സംഖ്യ മറികടന്നു