Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറെ യുഎസില്‍ വെടിവച്ചു കൊന്നു

ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ്  മാർച്ച് 1 വെള്ളിയാഴ്ച ഈ കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. 

Indian classical dancer Amarnath Ghosh shot dead in US vvk
Author
First Published Mar 2, 2024, 11:20 AM IST

സെന്‍റ് ലൂയിസ്: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍  അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. 
അമേരിക്കയിലെ മിസോറി സംസ്ഥാനത്തിലെ സെന്‍റ് ലൂയിസിൽ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നർത്തകൻ അമർനാഥ് ഘോഷ് കൊല്ലപ്പെട്ടത്. 

ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ്  മാർച്ച് 1 വെള്ളിയാഴ്ച ഈ കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്‌സ് പോസ്റ്റില്‍ പറുന്നത്. ഒരു പോസ്റ്റിൽ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്ന്  ദേവോലീന ഭട്ടാചാര്യ പറയുന്നു. 

" കൊലപാതകത്തിന്‍റെ കാരണം, കുറ്റവാളികള്‍ ആര് തുടങ്ങിയ വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.  ഘോഷിന്‍റെ കുറച്ച് സുഹൃത്തുക്കളൊഴികെ ആരും അതിനായി പോരാടാൻ അവൻ്റെ കുടുംബത്തിൽ അവശേഷിക്കുന്നില്ല. അവൻ കൊൽക്കത്തക്കാരനായിരുന്നു. മികച്ച നർത്തകന്‍, പിഎച്ച്ഡി പഠിക്കുകയായിരുന്നു. വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അജ്ഞാതൻ അവനെ ഒന്നിലധികം തവണ വെടിവച്ചത് ” എക്സ് പോസ്റ്റില്‍ പറയുന്നു. 

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടലും ദേവോലീന ഭട്ടാചാര്യ എക്സ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. 

കൊല്ലപ്പെട്ട  ഘോഷ് ചെന്നൈയിൽ നിന്നുള്ള ഒരു കലാ അധ്യാപകനായിരുന്നു. കൊൽക്കത്തയിലാണ് ജനിച്ച് വളര്‍ന്നത്. ചെന്നൈയിലെ കലാക്ഷേത്ര കോളേജ് ഓഫ് ഫൈൻ ആർട്‌സിലെയും കുച്ചുപ്പുടി ആർട്ട് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു ഘോഷ്. സെന്‍റ് ലൂയിസില്‍ മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് (എംഎഫ്എ) പഠിക്കുകയായിരുന്നു.

യുഎസിലെ ചില സുഹൃത്തുക്കൾ മൃതദേഹം ഏറ്റെടുക്കാന്‍  ശ്രമിക്കുന്നുണ്ടെന്നും. എന്നാല്‍ പല സാങ്കേതിക പ്രശ്നങ്ങളും ഉണ്ടെന്നാണ് ദേവോലീന ഭട്ടാചാര്യ പറയുന്നത്. 

"ഒരു തമിഴ് സിനിമയ്ക്കും ഇങ്ങനെ കണ്ടിട്ടില്ല": മഞ്ഞുമ്മലിനെക്കുറിച്ച് വൈറലായ ചെന്നൈ തീയറ്ററുടമയുടെ വാക്കുകള്‍

തമിഴകത്തും ബോക്സോഫീസ് ഭൂകമ്പം; പക്ഷെ തമിഴര്‍ 'മഞ്ഞുമ്മല്‍ ബോയ്സിനെ' വിളിക്കുന്നത് ഇങ്ങനെ; അതിന് കാരണമുണ്ട് !

Follow Us:
Download App:
  • android
  • ios