'കാക്കിയിന്‍ വേട്ടൈ'; ടെലിവിഷന്‍ പ്രീമിയര്‍ 11ന്

By Web TeamFirst Published Jun 4, 2021, 8:26 PM IST
Highlights

മമ്മൂട്ടി നായകനായ 'അബ്രഹാമിന്‍റെ സന്തതികളു'ടെ തമിഴ് മൊഴിമാറ്റ പതിപ്പ് ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു.

മമ്മൂട്ടി നായകനായ 'അബ്രഹാമിന്‍റെ സന്തതികളു'ടെ തമിഴ് മൊഴിമാറ്റ പതിപ്പ് ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു. 'കാക്കിയിന്‍ വേട്ടൈ' എന്ന പേരില്‍ വിജയ് ടെലിവിഷനിലാണ് പ്രീമിയര്‍ ഷോ. അടുത്ത വെള്ളിയാഴ്ച (11) ഉച്ചയ്ക്ക് 12.30നാണ് പ്രദര്‍ ശനം.

ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്‍ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 2018 ജൂണിലാണ് തിയറ്ററുകളില്‍ എത്തിയത്. സംവിധായകന്‍ ഹനീഫ് അദേനിയുടേതായിരുന്നു തിരക്കഥ. ഡെറിക് അബ്രഹാം എന്ന കഥാപാത്രമായെത്തിയ മമ്മൂട്ടിക്കൊപ്പം ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍, കനിഹ, തരുഷി ഝാ, യോഗ് ജാപീ, സിദ്ദിഖ്, സിജോയ് വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വലിയ താരനിരയും എത്തിയിരുന്നു.

 

ഗോപി സുന്ദറും സെറിന്‍ ഫ്രാന്‍സിസുമായിരുന്നു സംഗീതം. ഛായാഗ്രഹണം ആല്‍ബി. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ടി എല്‍ ജോര്‍ജ് ആയിരുന്നു നിര്‍മ്മാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!