
തമിഴ്, മലയാളം ഭാഷകളിലായി എത്തുന്ന സീ 5 ന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 10 മുതൽ ആണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രെയ്‍ലര്‍ പുറത്തിറങ്ങിയത്.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ് ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിൽ ആണ് എത്തുന്നത്. മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിര സേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്. കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, കാസർഗോഡ് എംബസി എന്നി ഹിറ്റ് സീരിസുകള്‍ക്ക് ശേഷം ഉള്ള ഒറിജിനൽ സീരീസ് ആണ് കാക്കി സർക്കസ്.
കോമഡിയും ത്രില്ലും ഫാന്റസിയും ഒത്തുചേരുന്ന ഈ കഥ തന്നെ ഏറെ ആവേശഭരിതനാക്കിയെന്ന് സീരീസിന്റെ സംവിധായകൻ അമീൻ ബാരിഫ് പറഞ്ഞു. സീ 5 ഉും പ്രൊഡക്ഷനും നൽകിയ പൂർണ്ണ പിന്തുണയാണ് ഈ സീരീസ് പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. ഞാൻ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് കാക്കി സർക്കസ് ചെയ്യ്തിരിക്കുന്നത്. കോമഡിയും ത്രില്ലും ഒരു ർപോലെ ചേർത്തിരിക്കുന്ന സീരീസ് പ്രേക്ഷകർ സ്വീകരിക്കും എന്ന് ഉറപ്പാണെന്ന് മുനിഷ്കാന്ത് കൂട്ടിച്ചേർത്തു. കാക്കി സർക്കസ് തമിഴിലും മലയാളത്തിലുമുള്ള സീ 5 ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് ഏപ്രിൽ 10 ന് എത്തുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ